കമ്പളക്കാട്: വെണ്ണിയോട് ചെറുപുഴപ്പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊളക്കാമൊട്ടക്കുന്ന് ഉന്നതിയിലെ അനീഷ് (24) ആണ് മരിച്ചത്.
ഇന്ന് രാവിലെയോടെയാണ് മൃതദേഹം പുഴയുടെ സമീപത്തായി കണ്ടെത്തിയത്. വിവരമറിഞ്ഞ് കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.