രാഹുൽ ഗാന്ധിയെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി പ്രതിഷേധയോഗം അഡ്വക്കേറ്റ് ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ മുഖ്യ പ്രഭാഷണം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ex.എംഎൽഎ എൻഡി അപ്പച്ചൻ അവറുകൾ നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ജോയ് തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. യുഡിഫ് കൺ വീനർ പി.ടി ഗോപാലകുറുപ്പ്,ബിനു തോമസ്, എ.ഒ. ദേവസ്യ, സുന്ദർരാജ് എടപ്പെട്ടി, ഷിജു ഗോപാൽ കെ, പത്മനാഭൻ,ഉഷ തമ്പി,ശശി പന്നിക്കുഴിബഷീർ മടക്കി, സജി മണ്ഡലത്തിൽ, ബിൻഷാദ് മടക്കി, കുഞ്ഞമ്മദ് എടപെട്ടി, ശാന്തമ്മ തോമസ്,രവീന്ദ്രൻ മാണ്ടാട്, സുനിൽ മുട്ടിൽ, ജയിംസ് മരിയാലയം,എന്നിവർ സംസാരിച്ചു.