കൈതപ്പൊയിൽ:കൈതപ്പൊയിൽ ജി എം യു പി സ്കൂളിൽ അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസും സാഹിത്യമത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.മദർ പിടിഎ ചെയർപേഴ്സൺ സെറീന അധ്യക്ഷത വഹിച്ച ചടങ്ങിന് ,പ്രധാന അധ്യാപകൻ. ഷാബു സ്വാഗതം ആശംസിച്ചു . ആർട്ട് ഒഫ് പേരൻ്റിങ് വിഷയത്തിൽ പ്രമുഖ കൗൺസിലിംഗ് സൈക്കോളജിസ്റ്റും അധ്യാപകനുമായ റസാഖ് മലോറം ക്ലാസ് എടുത്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിൽ ഹംന ഷെറിൻ, ഷഹാന എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. അമ്മമാർക്കായി നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ സുഹറ നൂറുദ്ദീൻ, ഫസീല എന്നിവർ വിജയികളായി.