മുക്കം:കളൻതോട് എ ടി എമ്മിൽ കവർച്ചാശ്രമത്തിനിടെ മോഷ്ടാവ് പിടിയിലായി. കളൻതോട് SBI യുടെ എ ടി എമ്മിലാണ് കവർച്ചാശ്രമം നടന്നത് . പുലർച്ചെ 2:30 ഓടെയാണ് സംഭവം . പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. നൈറ്റ് പെട്രോളിംഗ് സംഘം പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. അസാം സ്വദേശി ബാബൂൽ ആണ് പിടിയിലായത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.