കുന്ദമംഗലം: ബൈക്ക് മോഷണ കേസുകളിലെ പ്രതി പിടിയിൽ. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ബൈക്കുകൾ മോഷണം നടത്തിയ പുതിയങ്ങാടി സ്വദേശി കെ. ഷഫീഖാണ് (37) പിടിയിലായത്. എസ്.ഐ എ. നിധിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും കോഴിക്കോട് സിറ്റി പൊലീസ് ഡി.സി.പി അരുൺ കെ. പവിത്രന്റെ കീഴിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് പിടികൂടിയത്.
കട്ടാങ്ങലിൽനിന്നും മറ്റും ബൈക്കുകൾ മോഷ്ടിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്. ഷഫീഖിനെതിരെ എം.ഡി.എം.എ കൈവശം വെച്ചതിന് വയനാട് കൽപറ്റ പൊലീസ് സ്റ്റേഷനിലും കഞ്ചാവ് കൈവശം വെച്ചതിന് പുൽപ്പള്ളി പൊലീസ് സ്റ്റേഷനിലും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി കേസും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടിയും ഇയാളുടെ കൂടെ ഉണ്ടായിരുന്നു. കുട്ടിയെയും പൊലീസ് പിടികൂടി