കോഴിക്കോട്: അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 75,760 രൂപയിലെത്തി റെക്കോഡിട്ട ശേഷം തുടര്‍ച്ചയായ ഇടിവിലാണ് സ്വര്‍ണം. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഇന്ന് ഒരു പവന് 74,360 രൂപയിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 9295 രൂപയായി. നാല് ദിവസം കൊണ്ട് പവന്‍ വിലയില്‍ 1,400 രൂപയുടെ കുറവ് രേഖപ്പെടുത്തി. അടുത്തമാസം ആദ്യം ഓണവും വിവാഹ സീസണും ആരംഭിക്കാനിരിക്കേ വിവാഹ പാർട്ടിക്കാർക്ക് സ്വർണ വിലയിലെ ഇടിവ് ആശ്വാസം പകരുന്നതാണ്.