തിരുവനന്തപുരം: റെയിൽപ്പാത നവീകരണത്തിന്റെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. സൗത്ത് സെൻട്രൽ റെയിൽവേയിലെ പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള മൂന്നാം ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി ഒക്ടോബറിൽ കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളടക്കം റദ്ദാക്കിയിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്;
22647, കോർബ – തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് (കോർബ: 19.40 മണിക്കൂർ) 2025 ഒക്ടോബർ 15,18 ദിവസങ്ങളിൽ പൂർണ്ണമായും റദ്ദാക്കി.
22648, തിരുവനന്തപുരം നോർത്ത് – കോർബ സൂപ്പർഫാസ്റ്റ് (തിരുവനന്തപുരം നോർത്ത്: 06.15 മണിക്കൂർ) 2025 ഒക്ടോബർ 13, 16 നും ദിവസങ്ങളിൽ പൂർണ്ണമായും റദ്ദാക്കി.
12511, ഗൊരഖ്പൂർ – തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസ് (ഗോരഖ്പൂർ: 06.40 മണിക്കൂർ) 2025 ഒക്ടോബർ 10, 12 ദിവസങ്ങളിൽ പൂർണ്ണമായും റദ്ദാക്കി.
ട്രെയിൻ നമ്പർ 12512 തിരുവനന്തപുരം നോർത്ത് – ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് (തിരുവനന്തപുരം നോർത്ത്: 06.35 മണിക്കൂർ) 2025 ഒക്ടോബർ 14, 15 ദിവസങ്ങളിൽ പൂർണ്ണമായും റദ്ദാക്കി.
ട്രെയിൻ നമ്പർ 12521 ബരൗണി – എറണാകുളം ജംഗ്ഷൻ രപ്തിസാഗർ എക്സ്പ്രസ് (ബറൗണി: 22.50 മണിക്കൂർ) 2025 ഒക്ടോബർ 13 ന് പൂർണ്ണമായും റദ്ദാക്കി.
ട്രെയിൻ നമ്പർ 12522 എറണാകുളം ജംഗ്ഷൻ – ബറൂണി രപ്തിസാഗർ എക്സ്പ്രസ് (എറണാകുളം ജംഗ്ഷൻ: 10.50 മണിക്കൂർ) 2025 ഒക്ടോബർ 17-ന് പൂർണ്ണമായും റദ്ദാക്കി.