കട്ടിപ്പാറ :മേരാ യുവ ഭാരത് കോഴിക്കോടും ചമൽ അംബേദ്കർ സാംസ്‌കാരിക നിലയവും സംയുക്തമായി ഇന്റർ നാഷണൽ യൂത്ത് ഡേ ആചരിച്ചു.ഇന്റർ നാഷണൽ യൂത്ത് ഡേയുടെ ഭാഗമായി നടത്തിയ ശുചീകരണ പരിപാടി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്ഘാടനം നടത്തി.
സാംസ്‌കാരിക നിലയം പ്രസിഡണ്ട് കെ.വി സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യയക്ഷത വഹിച്ചു.സെക്രട്ടറി കെ.പി രാജൻ, ബിനു എൻ.കെ, ഷീലത വിജയൻ, ഗോകുൽ ചമൽ എന്നിവർ സംസാരിച്ചു.
ജിനേഷ് കെ.പി, മിനി നാരായൻകുട്ടി, സതീഷ് കുമാർ, രാജേഷ്, ദേവി,നിഷ ബാലൻ, ദിവ്യ സുരേഷ്, അനിത രാജൻ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.അംബേദ്കർ ഗ്രാമത്തിലേക്കുള്ള റോഡിനിരുവശവും കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തിയ കാടുകൾ വെട്ടി വൃത്തിയാക്കുകയും, അംബേദ്കർ സാംസ്‌കാരിക നിലയത്തിന്റെ പരിസരവും, കാരപ്പറ്റ അംഗൻവാടി പരിസരവും ശുചീകരണം നടത്തി.
വൈകിട്ട് അംബേദ്കർ സാംസ്‌കാരിക നിലയത്തിൽ വെച്ച് ചേർന്ന യോഗത്തിൽ ട്രഷറർ ബിനു നടുക്കണ്ടി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക നിലയം പ്രസിഡണ്ട് കെ.വി സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിവേക് കൃഷ്ണൻ, പ്രവീണ ജിനേഷ്, ശ്രീജില ശ്രീജിത്ത്, ഷീലത വിജയൻ,കെ.പി രാജൻ എന്നിവർ ആശംസകൾ അറിയിച്ചു.
ഗോകുൽ ചമൽ സ്വാഗതവും, ജിനേഷ് കെ.പി നന്ദിയും പറഞ്ഞു.