2024 December CSIR അഖിലേന്ത്യ പരീക്ഷയിൽ 195ാം റാങ്കോട് കൂടി PhD Fellowship (JRF) & Assistant lecturership (NET) കരസ്ഥമാക്കി നാടിന് അഭിമാനമായ കട്ടിപ്പാറ സ്വദേശിനി ഷാന ഷെറിനെ കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് യൂസഫ് പുനൂരിന്റെ സാന്നിധ്യത്തിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് റസാഖ് മാസ്റ്റർ ആദരിച്ചു.
അലീഗഢ് സെൻ്ററൽ യൂണിവേഴ്സിറ്റിയിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഷാന ഷെറിൻ, നേരത്തെ അഖിലേന്ത്യ തലത്തിൽ നടന്ന GATE 2025 പ്രവേശന പരീക്ഷയിലും (Lifesciences, Ecology and Evolution) ഉയർന്ന റാങ്കോടെ, ശാസ്ത്ര സാേങ്കതിക പഠനത്തിലും ഗവേഷണത്തിലും ലോകോത്തര നിലവാരം പുലർത്തുന്ന രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ
IIT, NIT, IIIT കളിൽ PhD ക്ക് അഡ്മിഷന് യോഗ്യത നേടിയിരുന്നു.
നാട്ടിൻ പുറത്തെ ഒരു സാധാരണ സ്കൂളിൽ പ്ലസ്ടു വരെ പഠിച്ച് Calicut Government Arts &Sciences Collegeൽ നിന്ന് ഡിഗ്രി ഫസ്റ്റ് ക്ലാസോടെ പാസ്സായി,
രാജ്യത്താകമാനം ലക്ഷക്കണക്കിന് വിദ്യാർത്ഥികളെഴുതിയ പരീക്ഷയിൽ ഷാന നേടിയ ഉന്നത വിജയം ആയിരക്കണക്കിന് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക്
പ്രചോദനം നൽകുന്നതാണ്.