ജിദ്ദ: ജിദ്ദ ഹരാസാത്തിൽ ബ്രോസ്റ്റ് കടയിൽ ജോലിചെയ്യുന്ന വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) ഷോക്കേറ്റ് മരിച്ചു.
ഷോപ്പിലെ ബ്രോസ്റ്റ് മെഷീനിൽ നിന്നാണ് ഷോക്ക് അടിച്ചത്. ഭാര്യ സഹ്ല, മക്കൾ: ബാസിത്ത്, സാബിത്ത്, സാദത്ത്. കൂടെയുണ്ടായിരുന്ന രണ്ട് സഹപ്രവർത്തകർക്കും ഷോക്കേറ്റ് നിസാര പരിക്കേറ്റു.നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്.