കായംകുളം: ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി കാത്തിരുന്നു, വിവരമൊന്നുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിനോദ് ജീവനൊടുക്കി. എന്നാല്‍ വിനോദിന്റെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ഭാര്യയെ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി രണ്ട് മാസങ്ങള്‍ കാത്തിരുന്നെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയായിരുന്നു കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49)ജീവനൊടുക്കിയത്.
വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. കണ്ണൂരില്‍ ഹോംനേഴ്‌സായി ജോലി ചെയ്തിരുന്ന ഭാര്യ രഞ്ജിനിയെ ചൊവ്വാഴ്ച്ചയാണ് കായംകുളം പൊലീസ് കണ്ടെത്തിയത്.