ആലപ്പുഴ:കഞ്ചാവുമായി കെ സ് ആർ ടി സി കണ്ടക്ടർ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് സ്വദേശി ജിതിൻ കൃഷ്ണയാണ് എക്‌സൈസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12.30 യോടെ ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി പോകുമ്പോൾ ആണ് പിടിയിലായത്.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന 1.286 KG കഞ്ചാവ് പിടിച്ചെടുത്തു. കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ ആണ് ഇയാൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ പിടിയിലായത്.