കോഴിക്കോട്: മാനഞ്ചിറ വെച്ച് യുവാവിന്റെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച് കൊണ്ടുപോയ സംഭവത്തില്‍ ഇരുപത്തിയഞ്ചുകാരന്‍ പിടിയില്‍. കല്ലായി ചാമുണ്ടി വളപ്പ് സ്വദേശി ജാസ്മിന്‍ മന്‍സിലില്‍ മുഹമ്മദ് ജാസ്സു ആണ് ടൗണ്‍ പൊലീസിന്റെ പിടിയിലായത്.
ആഗസ്റ്റ് ഏഴിന് രാത്രി മാനഞ്ചിറ ഇന്‍കം ടാക്‌സ് ഓഫീസിനു അടുത്തുള്ള ബസ്റ്റ് സ്റ്റോപ്പില്‍ വെച്ച് തിരുവണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ കഴുത്തിലെ ഒരുപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പ്രതി തട്ടിപറിച്ചത്. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ പറ്റി മനസ്സിലാക്കുകയും പ്രതിയെ കസ്റ്റഡിലെടുക്കുകയുമായിരുന്നു.
പ്രതിക്കെതിരെ കോഴിക്കോട് സിറ്റിയിലെ ബേപ്പൂര്‍, പന്നിയങ്കര, ടൗണ്‍ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് കേസും പോക്‌സോ കേസും നിലവിലുണ്ട്. കൂടാതെ ബേപ്പൂര്‍ ഹാര്‍ബറില്‍ നിര്‍ത്തിയിട്ട ലോറിയുടെ ക്യാബിനില്‍ നിന്നും 30000 രൂപയും രേഖകളടങ്ങിയ പേഴ്‌സും മോഷണം നടത്തിയതിനും, പന്നിയങ്കരയില്‍ വീടിന്റെ കിണറിന് സമീപം ഫിറ്റ് ചെയ്തിരിക്കുന്ന 4000 രൂപ വിലവരുന്ന മോട്ടോര്‍ മോഷണം നടത്തിയതിനും, തിരുവണ്ണൂരില്‍ വെച്ച് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനുമായി കേസുകളുണ്ട്.
പ്രതി പന്നിയങ്കര പോലീസ് സ്റ്റേഷന്‍ പരിധിയിലെ റൗഡി ലിസ്റ്റില്‍പെട്ട വ്യക്തി ആണെന്നും, ഈ കേസില്‍ ഉള്‍പ്പെട്ട കൂട്ടുപ്രതികളായ രണ്ടുപേരില്‍ ഒരാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുമാണുള്ളത്. ഇനി ഒരാളെകൂടി പിടികൂടാനുണ്ട്. അയാളെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടനെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിതേഷിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ സജി ഷിനോബ്, എ.എസ്.ഐ.സജീവന്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ സജേഷ് കുമാര്‍, ഷാലു, എസ്.സി.പി.ഒ.സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.