ദേശീയപാതയോരത്തെ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ആർക്കും ഉപയോഗിക്കാം ഉത്തരവിട്ട് ഹൈക്കോടതി. നേരത്തെ പുറപ്പെടുവിച്ചിരുന്ന ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ഹൈക്കോടതി പുതിയ ഉത്തരവിട്ടത്. സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ മാത്രമേ തടയാവൂ എന്നും ഹൈക്കോടതി നിർദേശിച്ചു. ദീർഘദൂര യാത്രക്കാർക്ക് അടക്കം ആശ്വാസം നൽകുന്നതാണ് ഉത്തരവ്.
പെട്രോൾ പമ്പുകളിലെ ടോയ്ലറ്റുകളെ പൊതു ശൗചാലയങ്ങളായി കണക്കാക്കാമെന്ന സർക്കാർ തീരുമാനത്തിനെതിരെയാണ് ഒരു വിഭാഗം ഡീലർമാർ ഹൈക്കോടതിയെ സമീപിച്ചത്. പെട്രോൾ പമ്പിലെത്തുന്ന യാത്രക്കാരെ മാത്രം ഉദ്ദേശിച്ചാണ് ഇവയെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.