കോഴിക്കോട്: ഫറോക്കിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി കോഴിക്കോട്: സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഫറോക്ക് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി. അസം സ്വദേശിയായ പ്രസൺ ജിത്ത് ആണ് ഫറോക്ക് സ്കൂളിന് സമീപത്ത് നിന്ന് പൊലീസിൻ്റെ പിടിയിലായത്.
കയ്യിൽ വിലങ്ങണിയിച്ച് ബെഞ്ചിൽ ഇരുത്തിയ പ്രസൺ ജിത്ത് പൊലീസിൻ്റെ ശ്രദ്ധ മാറിയപ്പോൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലാണ് ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ അറസ്റ്റിലായ പ്രസൺ ജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പാണ് രക്ഷപ്പെട്ടത്. പൊലീസ് നടത്തിയ ഊർജിതമായ തിരച്ചിലിലാണ് ഇയാളെ വീണ്ടും പിടികൂടിയത്