കോഴിക്കോട്: തിരക്കേറിയ റെയിൽവേ ട്രാക്കിൽ വിദ്യാർഥികളുടെ ഫോട്ടോ ഷൂട്ട്. സി.എച്ച് ഓവർ ബ്രിഡ്ജിന് താഴെയുള്ള പാളത്തിലാണ് വിദ്യാർഥികൾ പതിവായി ഫോട്ടോ ഷൂട്ടിനായി എത്തുന്നത്. നാട്ടുകാർ വിലക്കിയിട്ടും വിദ്യാർഥികൾ ഫോട്ടോയെടുക്കുന്നത് തുടരുന്നതായാണ് പരായി.
ബുധനാഴ്ചയും ഇത്തരത്തിൽ വിദ്യാർഥികൾ റെയിൽവേ ട്രാക്കിൽ ഫോട്ടോ ഷൂട്ടിനായി എത്തി. നേരത്തേ ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ പൊലീസും റെയിൽവേ സംരക്ഷണ സേനയും ഒഴിവാക്കണമെന്ന് നിർദേശം നൽകിയിരുന്നു. അത് ലംഘിച്ചാണ് ഇപ്പോൾ സ്ഥിരം ഫോട്ടോ ഷൂട്ടുകൾ നടക്കുന്നത്.