കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 49-ാം ഡിവിഷനിൽ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ 327 വോട്ടുകൾ ചേർത്തെന്ന ഗുരുതര ആരോപണവുമായി മുസ്‌ലിം ലീഗ്. ഓരേ നന്പറിൽ ഇത്രയും അധികം വോട്ടുകൾ എങ്ങനെ വന്നു എന്ന് അന്വേഷിക്കണമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതി അംഗം എം.കെ. മുനീർ എംഎൽഎ ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് ജില്ലാകമ്മിറ്റി ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് തെളിവുകളക്കം പുറത്തുവിട്ട് സിപിഎമ്മിനെതിരേ രംഗത്തെത്തിയത്.അനിത എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യകെട്ടിടമാണിത്. സിപിഎം നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് പ്രവർത്തിക്കുന്നതെന്ന് കൂടുതൽ അന്വേഷണത്തിലാണ് വ്യക്തമായതെന്നും എങ്ങനെയാണ് ഇത്രയധികം വോട്ടുകൾ ചേർത്തതെന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതായി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻറ് എം.എ. റസാഖ് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഈ കെട്ടിടനന്പറിൽ വോട്ടുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. കൃത്രിമത്വംനടന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനും കോർപ്പറേഷൻ സെക്രട്ടറിക്കും പരാതിനൽകിയിട്ടുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ പറഞ്ഞു.
മുന്നാലിങ്കൽ വാർഡിലെ കെട്ടിടനമ്പർ യുഡിഎഫ് കൗൺസിലർമാർ നേരിട്ടുപോയി പരിശോധിച്ചപ്പോൾ 70 വോട്ടുള്ള കെട്ടിടം ഇല്ല എന്നാണ് മനസ്സിലാക്കി