ന്യൂഡൽഹി: ബിഹാറിൽ തെരഞ്ഞെടുപ്പ് കമീഷൻ ‘മരിച്ചവർ’ എന്ന് പ്രഖ്യാപിച്ച് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തവർ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. ആഗസ്റ്റ് ഒന്നിന് തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികക്കെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ്, മരിച്ചവർ എന്ന് ചൂണ്ടിക്കാട്ടി പട്ടികയിൽനിന്ന് പുറത്തായ ഏഴു പേർ രാഹുലിനെ കാണാനെത്തിയത്.
മരിച്ചവർക്കൊപ്പം ചായ കുടിക്കാൻ അവസരം തന്ന തെരഞ്ഞെടുപ്പ് കമീഷന് നന്ദിയെന്ന് ഇവരുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് രാഹുൽ പരിഹസിച്ചു.