ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിയായ വയോധികൻ ലോഡ്ജിൽ മരിച്ച നിലയിൽ. കോട്ടയത്തുള്ള സ്വകാര്യ ലോഡ്ജ് മുറിയിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജിൽ നൽകിയ അഡ്രസ് പ്രകാരം പിടി ചാക്കോ (68) തേനാംകുഴി വീട്, ബാലുശ്ശേരി എന്നാണ്. ഇന്നലെ വൈകിട്ട് ആറു മണിയോട് കൂടിയാണ് ഇയാൾ കോട്ടയം ടൗണിലുള്ള താലീസ് ലോഡ്ജിൽ മുറിയെടുത്തത്.
ഇന്ന് രാവിലെ ലോഡ്ജ് ജീവനക്കാർ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് കോട്ടയം ജനറൽ ആശൂപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഇയാളുടെ കൈവശം മറ്റ് രേഖകൾ ഒന്നുമില്ല. എന്തെങ്കിലും വിവരം അറിയുന്നവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു. 0481 2567210, 070129 83913