കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷബാധയെ തുടർന്ന് മരണപ്പെട്ടവരിൽ മലയാളിയും. കണ്ണൂർ ഇരിനാവ് സ്വദേശി സച്ചിൻ പൊൻകാരൻ (31) എന്ന യുവാവിനെയാണ് തിരിച്ചറിഞ്ഞത്. കുവൈത്തിലെ പ്രമുഖ അറബിക് റെസ്റ്റോറന്റിൽ ജോലി ചെയ്തുവരികയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരുന്ന സച്ചിൻ ഇന്ന് രാത്രിയാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.