തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ വാതിലുകളിൽ കെട്ടിയിരിക്കുന്ന കയർ ഒഴിവാക്കാൻ നിർദ്ദേശം. ബസുകളിലെ വാതിലുകൾ അടയ്ക്കാനായാണ് പ്ലാസ്റ്റിക് കയറുകൾ കെട്ടിയത്. ഇവയാണ് നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്. കെഎസ്ആർടിസി മെക്കാനിക്കൽ എൻജിനീയറാണ് അടിയന്തര ഉത്തരവ് ഇറക്കിയത്. കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകൾക്കും ഇതുസംബന്ധിച്ചു നിർദ്ദേശം നൽകി.
ഇത്തരത്തിൽ കെട്ടുന്ന കയറുകൾ യാത്രക്കാരുടെ കഴുത്തിൽ തട്ടി ജീവനു തന്നെ ഭീഷണിയുയർത്തുന്നതായി മനുഷ്യാവകാശ കമ്മീഷനു പരാതി ലഭിച്ചിരുന്നു. തുടർന്നാണ് നടപടി.
കയറുകൾ അടിയന്തരമായി നീക്കിയില്ലെങ്കിൽ യൂണിറ്റ് അധികാരികൾ ഉത്തരവാദികളായിരിക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു. തുറന്നു കിടക്കുന്ന വാതിലുകൾ വേഗത്തിൽ അടയ്ക്കുന്നതിനായാണ് ബസ് വാതിലുകളിൽ