കണ്ണൂര്‍: കണ്ണൂര്‍ എടക്കാട് വന്‍ ലഹരിമരുന്ന വേട്ട. എടക്കാട് ആറ്റാടപ്പയിലെ വീട്ടില്‍ നിന്ന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. സംഭവത്തില്‍ വിഷ്ണു പി പി എന്നയാളെ പൊലീസ് പിടികൂടി. 141.4 ഗ്രാം എംഡിഎംഎയും 21.61 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് കണ്ടെത്തിയത്.
വില്‍പനയ്ക്കായാണ് ലഹരിമരുന്നുകള്‍ സൂക്ഷിച്ചതെന്നാണ് വിവരം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ലഹരി വസ്തുക്കള്‍ക്ക് പുറമെ പാക്കിങ്ങിന് ഉപയോഗിക്കുന്ന പോളിത്തീന്‍ കവറുകളും ഇലക്ട്രോണിക് വെയിങ് മെഷീനും 500 രൂപ നോട്ടുകളും പോലീസ് കണ്ടെടുത്തി. വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു