ആലപ്പുഴ:ധൻബാദ്- ആലപ്പുഴ ട്രെയിനിന്‍റെ ശുചിമുറിയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലെ കുപ്പത്തൊട്ടിയിലാണ് കുഞ്ഞിന്‍റെ മൃതദേഹമുണ്ടായിരുന്നത്. നാലുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. ആര്‍ആര്‍എഫ് നടത്തിയ പരിശോധനയിലാണ് എസ്– 3 കോച്ചിലെ ശുചിമുറിയിലെ കുപ്പത്തൊട്ടിയില്‍ നിന്ന് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. കുഞ്ഞിനെ ആരെങ്കിലും ഉപേക്ഷിച്ചുപോയതാണോ എന്നടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.