എല്ലാ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ഇല്ല.2025ലെ ഓണവുമായി ബന്ധപ്പെട്ട് എല്ലാ AAY കാർഡുടമകൾക്കും ഭക്ഷ്യ കിറ്റ് സൗജന്യമായി വിതരണം നടത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.2025 ഓഗസ്റ്റ് 26 മുതലാണ് AYY കാർഡുകൾക്ക് ഭക്ഷ്യകിറ്റ് വിതരണം റേഷൻ കടകൾ വഴി നടത്താൻ ഉദ്ദേശിക്കുന്നത്.
എന്നാൽ എല്ലാ വിഭാഗം കാർഡുകൾക്കും (AAY,PHH,NPNS,NPS) സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.ഇത് തികച്ചും വാസ്തവ വിരുദ്ധവും തെറ്റായ പ്രചാരണവുമാണെന്നും ഭക്ഷ്യ വിതരണ വകുപ്പ് ഇത്തരത്തിലുള്ള തീരുമാനം എടുക്കുകയോ വാർത്ത നൽകുകയോ ചെയ്തിട്ടില്ലെന്നു പൊതുവിതരണ ഉപഭോക്തൃ കമ്മീഷൻ പറഞ്ഞു.
2025 ഓണവുമായി ബന്ധപ്പട്ട് AAY കാർഡുകൾക്ക് മാത്രമായിരിക്കും സൗജന്യ കിറ്റ് വിതരണം ഉണ്ടായിരിക്കുകയുള്ളൂ എന്നും അറിയിച്ചു.കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ ആരഭിക്കും.