മടവൂർ:കെ എസ് എസ് പി എ മടവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 79ാം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡന്റ് എ. ഇസ്മായിൽ ന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി. സംസ്ഥാന സമിതി അംഗം എം പി സദാനന്ദൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം സെക്രട്ടറി വി. കെ മോഹൻദാസ്,എ. വിശാലക്ഷി അമ്മ, പി വേദംബിക, യു കെ മുഹമ്മദ് അബ്ദുറഹിമാൻ, പി രാമകൃഷ്ണൻ,പി ജനാർദ്ദനൻ, ടി. സതീഷ്കുമാർ, കെ രമണി,കെ. അബ്ദുറഹിമാൻ, കെ ബാലരാമപണിക്കാർ,എന്നിവർ സംസാരിച്ചു. മധുരം വിതരണം ചെയ്തു. ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു.