താമരശ്ശേരി: സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ചമൽ നിർമ്മല യു.പി. സ്കൂളിൽ സുവർണ്ണ ജൂബിലിയുടെ ആഘോഷങ്ങളുടെ ഭാഗമായി പേരൻസ് ഡേ സംഗമം സംഘടിപ്പിച്ചു. വിദ്യാർഥികളുടെ വളർച്ചയിൽ രക്ഷിതാക്കളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ഉറപ്പിക്കുവാനും ആണ് സ്കൂളിൽ പേരൻസ് ഡേ സംഘടിപ്പിച്ചത്. രക്ഷിതാക്കൾക്കായി ലളിതഗാനം, സിനിമാഗാനം, മാപ്പിളപ്പാട്ട്,, നാടൻ പാട്ട്, ഭക്തിഗാനം, സംഘഗാനം, ഷോട്ട്പുട്ട്, ചാക്കിലോട്ടം, പഞ്ചഗുസ്തി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ കാലഘട്ടത്തിനുശേഷം ഇത്തരം ഒരു വേദിയിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ ആയതിനാൽ മാതാപിതാക്കൾ അത്യന്തം സന്തോഷം പങ്കുവെച്ചു. പി.ടി. എ. പ്രസിഡന്റ് ഹാസിഫ് പി. എം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക ജിസ്ന ജോസ് സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികളുടെ വളർച്ചയിൽ മാതാപിതാക്കളുടെ സാന്നിധ്യവും പിന്തുണയും അമൂല്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ റവ. ഫാ. ജിന്റോ വര കിൽ ഓർമ്മപ്പെടുത്തി. വിവിധ മത്സരങ്ങളിൽ വിജയിച്ച രക്ഷകർത്താക്കൾക്ക് പ്രധാനാധ്യാപിക സമ്മാനങ്ങൾ നൽകി ആദരിച്ചു. സംഗമത്തിന് ഷൈനി പി.എ. നന്ദി പ്രകാശിപ്പിച്ചു. സ്നേഹവിരുന്നോട് കൂടി സംഗമം സമാപിച്ചു.