കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ എഴുപത്തി ഒൻപതാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു .
രാവിലെ 9.30നു സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി ദേശീയ പതാകയുയർത്തി ആരംഭിച്ച ചടങ്ങിൽ വിമുക്ത ഭടനും പൂർവ വിദ്യാർത്ഥിയുമായ ജോബിഷ് തുണ്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി .പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ,പി ടി എ പ്രസിഡന്റ് ബാബു വി പി ,വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് ,എം പി ടി എ പ്രസിഡന്റ് ജിൻസി തോമസ് ,എസ് എം സി കൺവീനർ താജുദ്ദീൻ കെ ,പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ റഹീം ,പ്രകാശൻ ,പ്രിൻസിപ്പൽ മഹേഷ് കെ ബാബു വര്ഗീസ് ,ഹെഡ്മിസ്ട്രസ് ബെസ്സി കെ യൂ ,വിദ്യാർത്ഥി പ്രതിനിധികളായ കുമാരി ലിയ ആൻ തോമസ് ,കുമാരി നിയ സജീവൻ എന്നിവർ പ്രസംഗിച്ചു .വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനം ,ഏറോബിക്‌സ് ഡാൻസ് എന്നിവ ആകര്ഷകമാക്കിയ ആഘോഷപരിപാടികൾ മധുര പലഹാര വിതരണത്തോടെ അവസാനിച്ചു ..