നിമിഷപ്രിയയുടെ മോചനത്തിനായി എട്ട് കോടി രൂപ വേണമെന്നാവശ്യപ്പെട്ടുള്ള പണപ്പിരിവ് വ്യാജമാണെന്ന് അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

Aug. 19, 2025, 8:28 p.m.

ന്യൂഡൽഹി: വധശിക്ഷ വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി എട്ട് കോടി രൂപ വേണമെന്നാവശ്യപ്പെട്ടുള്ള പണപ്പിരിവ് വ്യാജമാണെന്ന് അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു എന്നവകാശപ്പെടുന്ന കെ.എ. പോളിന്‍റെ പ്രചാരണം വ്യാജമാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

മാത്രമല്ല, മോചനത്തിന്‍റെ പേരില്‍ ഇയാൾ നടത്തുന്ന പണപ്പിരിവിനെതിരെ വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നിമിഷ പ്രിയ കേസില്‍ സാമ്പത്തിക സംഭാവനകള്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് വ്യാജ അവകാശവാദമാണെന്നും ഫാക്ട് ചെക്ക് വിഭാഗത്തിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

എക്സിലൂടെയാണ് സുവിശേഷകനും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ ഡോ. കെ.എ. പോള്‍ പണപ്പിരിവ് ആവശ്യപ്പെട്ട് രംഗത്തുവന്നത്. നിമിഷ പ്രിയയുടെ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്നും ഇതിനായി ഇന്ത്യൻ സർക്കാറിന്‍റെ അക്കൗണ്ടിലേക്ക് പണം അയക്കണമെന്നുമാണ് പോസ്റ്റർ സഹിതം പ്രചരിപ്പിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അവകാശപ്പെട്ട് മുമ്പ് കെ.എ. പോള്‍ വീഡിയോ പങ്കുവെച്ചിരുന്നു.

ഇന്നലെ, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ ദൗത്യം കഴിഞ്ഞെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കിയിരുന്നു. ഇനി ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാറാണെന്നും സർക്കാർ അത് ചെയ്യുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം അറിയിച്ചിരുന്നു.


MORE LATEST NEWSES
  • മാറഞ്ചേരി സ്വദേശി ദുബൈയിൽ മരിച്ചു
  • നാല് വർഷത്തെ പക; 14 കാരനെ മർദിച്ച് ഒൻപതാം ക്ലാസുകാരൻ
  • ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർഥി; സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം
  • അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • എസ്ഐആര്‍; അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • കേരളത്തിൽ ഈ മാസം ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്
  • സിഎസ്ആർ ഫണ്ട് തട്ടിപ്പ്; ബിജു രാധാകൃഷ്ണനെതിരെ കേസ്
  • സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
  • അടിമാലി മണ്ണിടിച്ചിൽ: വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ഉറപ്പ് നൽകിയ പുനരധിവാസം യാഥാർഥ്യമായില്ല
  • ജമ്മു കശ്മീരിൽ നേരിയ ഭൂചലനം
  • സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും
  • പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനപകടത്തിൽ ഒരാൾ മരിച്ചു
  • സഹോദരങ്ങളെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി
  • മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് മലയാളിൽ അറസ്റ്റിൽ
  • അണ്ടർ 19 ലോകകപ്പ് 2026: പാകിസ്ഥാനെ പുറത്താക്കി ഇന്ത്യ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു
  • എസ് ഐ ആറിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് മാർച്ച്
  • കേന്ദ്രബജറ്റ് 2026: വില കൂടുന്നതും കുറയുന്നതും എന്തിനൊക്കെ?
  • പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരണം; യോഗം നടത്തി
  • കേന്ദ്ര ബജറ്റും കർഷകരെ നിരാശപ്പെടുത്തി; സ്വതന്ത്ര കർഷക സംഘം
  • പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; സൂപ്പർ മാർക്കറ്റ് ഉടമ അറസ്റ്റിൽ
  • ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുവൈത്തിൽ മലയാളി യുവാവ് മരിച്ചു
  • എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്
  • അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു.
  • കളിക്കുന്നതിനിടെ മയിലിന് പിന്നാലെ ഓടിയ ആറ് വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു.
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • വാഹനാപകട ഇൻഷുറൻസ് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി
  • കേരളത്തിന് അതിവേഗ റെയിൽ ഇല്ല
  • ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും
  • വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു
  • അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിൽ
  • നന്മണ്ടയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി
  • എസ്ഐആര്‍; അപേക്ഷകളുടെ അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • മലപ്പുറത്ത് സ്ത്രീ വേഷത്തിലെത്തി SIR ഫോമിന്റെ പേരിൽ സ്വർണം കവർന്ന യുവാവ് പിടിയിൽ
  • വാണിജ്യ സിലിണ്ടറിന് വില കൂടി; വര്‍ധിച്ചത് 49 രൂപ
  • സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്; പ്രദേശത്ത് കനത്ത സുരക്ഷ
  • കേന്ദ്ര ബജറ്റ് ഇന്ന്
  • മലപ്പുറം ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം 26 ബൈക്കുകൾ കത്തി നശിച്ചു
  • വാളയാർ ആൾക്കൂട്ടകൊല: എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
  • ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചാം ടി 20 യിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം.
  • ഇറാനില്‍ രണ്ടിടങ്ങളിലായി സ്ഫോടനം; അഞ്ചു മരണം; പങ്കില്ലെന്ന് ഇസ്രയേല്‍
  • താമരശ്ശേരി ജി യു പി സ്കൂളിൽ ഇ എൽ ഇ പി ഫെസ്റ്റ് സംഘടിപ്പിച്ചു.
  • സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
  • ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകന് കഠിനശിക്ഷ വിധിച്ച് കോടതി
  • കാട്ടുപോത്തിന്റെ ആക്രമണം; വനംവകുപ്പ് ജീവനക്കാരിയെ ഇടിച്ചുവീഴ്ത്തി, യുവതിയ്ക്ക് പരിക്ക്
  • വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
  • നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
  • പണമിടപാടിനെ ചൊല്ലി തര്‍ക്കം; കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം.
  • കാണ്മാനില്ല