കോടഞ്ചേരി:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.സർവ്വമത പ്രാർത്ഥന പുഷ്പാർച്ചന അനുസ്മരണ സമ്മേളനം നടത്തി.അനുസ്മരണ സമ്മേളനം കർഷകകോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോസ് പൈക, ഫ്രാൻസിസ് ചാലിൽ, തമ്പി പറ കണ്ടത്തിൽ, ടോമി ഇല്ലിമൂട്ടിൽ, ബിജു ഓത്തിക്കൽ, വിൽസൺ തറപ്പേൽ, ബേബി കളപ്പുര, സാബു അവണ്ണൂർ, അന്നക്കുട്ടി ദേവസ്യ,റെജി തമ്പി, ലിസി ചാക്കോ,ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ,ജോസഫ് ആലവേലി,ബിനു പാലാത്തറ,തമ്പി കണ്ടത്തിൽ, ചന്ദ്രൻ മങ്ങാട്ടുകുന്നിൽ എന്നിവർ പ്രസംഗിച്ചു.