റിയാദ് ∙ അവധിക്ക് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു. മഞ്ചേരി കാരക്കുന്ന് സ്വദേശി സഫീർ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഒരു മാസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയ സഫീർ നാല് ദിവസത്തിനകം മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.
നേരത്തെ റിയാദിലെ ഷിഫ അൽജസീറ പോളിക്ലിനിക്കിൽ ജോലി ചെയ്തിരുന്ന സഫീർ പിന്നീട് ബിസിനസ് മേഖലയിലേക്ക് തിരിഞ്ഞു. മഞ്ചേരി മലബാർ ആശുപത്രിയിലുള്ള മയ്യിത്ത് വൈകുന്നേരം അഞ്ചിന് കാരക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും. ഭാര്യ: നിഷിദ. മക്കൾ: ഹൈറ മർയം, ഇവാൻ.