തിരുവമ്പാടി : ചെക്ക് കേസിൽ പ്രതിക്ക് കോടതി മൂന്നുമാസം തടവും 8,74,850 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവമ്പാടി നിരപ്പത്ത് ദേവസ്യ(64)യെയാണ് താമരശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. തിരുവമ്പാടി ആനക്കല്ലുങ്ങൽ ജോസഫ് എന്ന ഔസേപ്പിന് നൽകാനുള്ള 50,000 രൂപയ്ക്ക് പകരമായി നൽകിയ ചെക്ക് പണമില്ലാതെ മടങ്ങിയതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്. അന്യായഭാഗത്തിനുവേണ്ടി അഡ്വ. പി.എ. സുരേഷ് ബാബു പയ്യടിയിൽ ഹാജരായി