മലപ്പുറം:തെയ്യാല തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്. ഒരാളെ കൂടി പിടികൂടാനുണ്ട്. ഒന്നാം പ്രതി തിരൂരങ്ങാടി ടിസി റോഡ് സ്വദേശി തടത്തിൽ അബ്‌ദുൾ കരീം, മറ്റു പ്രതികളായ പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി വലിയപീടിയേക്കൽ മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മങ്കലശേരി രജീഷ്, എന്നിവരെയാണ് താനൂർ പൊലീസ് പിടികൂടിയത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. കേസിൽ പിടിയിലായ അബ്‌ദുള്‌ഡ കരീം തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടായാളാണ്. നേരത്തെ 11 കേസിലെ പ്രതി കൂടിയാണ് ഇയാൾ. കരീമിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘമാണ് കവർച്ച നടത്തിയത്.
തട്ടത്തലം ഹൈസ്‌കൂൾ പടിയിൽ വെച്ച് കഴിഞ്ഞ 14 ന് വ്യാഴാഴ്ച രാത്രി 9.50 നാണ് പ്രതികൾ തെന്നല അറക്കൽ സ്വദേശി മുഹമ്മദ് ഹനീഫയും ബന്ധുവും ദുബായിലെ ബിസിനസുമായി ബന്ധപ്പെട്ട ഇടപാടിലെ 1.92 കോടി രൂപയുമായി കൊടിഞ്ഞി ചെറുപ്പാറയിൽ നിന്നും വരുന്നതിനിടെ മേലെപുറം ഇറക്കത്തിൽ വച്ച് നീല അൾടോ കാറിലെത്തി ഹനീഫ സഞ്ചരിച്ച കാറിനെ തടഞ്ഞ് മുഖം മൂടി ധരിച്ച് മാരാകായുധങ്ങളുമായു ആക്രമിച്ച് പണവുമായി കടന്നു കളഞ്ഞത്. സംഭവത്തിന് പിന്നാലെ 16 ന് ശനിയാഴ്ച
സംഭവത്തിന് പിന്നാലെ 16 ന് ശനിയാഴ്ച ഗോവയിലേക്ക് കടന്നു കളഞ്ഞ സംഘത്തിനെ പിന്തുടർന്ന് ഗോവയിൽ എത്തിയ അന്വഷണ സംഘം തിരിച്ച് വരുന്ന വഴിലാണ് കോഴിക്കോട് വെച്ച് ഉള്ളണം സ്വദേശി മങ്കലശേരി രജീഷിനെയും തിരൂരങ്ങാടി ടിസി റോഡ് സ്വദേശി തടത്തിൽ അബ്‌ദുൾ കരീമിനെയും അറസ്റ്റ് ചെയ്തത്. കാറിലെത്തിയ നാലംഗ സംഘത്തിലെ രണ്ട് പേരായിരുന്നു അവർ.
ഇവരിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചാണ് തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശിയായ വലിയപീടിയേക്കൽ മുഹമ്മദ് ഫവാസിനെ കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്. നാലംഗ സംഘത്തിൽ മൂന്ന് പേരെയാണ് താനൂർ പൊലീസ് പിടികൂടിയത്. ഇതുവരെയുള്ള അന്വേഷണത്തിൽ കാറിൽ സഞ്ചരിച്ച് ആക്രമിച്ച് പണം കവർന്ന നാലുപേരും സാമ്പത്തിക ലാഭത്തിനുവേണ്ടി കൊട്ടേഷൻ പണി ചെയ്‌തവരാണെന്നും ഇവർക്ക് കൊട്ടേഷൻ കൊടുത്തവരെ പോലീസിന് അന്വേഷണത്തിൽ നിന്നും മനസ്സിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കവർച്ച നടന്നതിന് പിന്നാലെ സിസിടിവി കേന്ദ്രീകരിച്ചടക്കം അന്വേഷണം
നടത്തിയിരുന്നുവെങ്കിലും പ്രതികളെ കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ആർ ഐ പി എസ് താനൂർ ജിവൈഎസ്‌പി പ്രമോദ് പിയുടെ നേതൃത്വത്തിൽപ്രത്യേക അന്വേഷണ സംഘംരൂപീകരിച്ചിരുന്നു.
മലപ്പുറവും ഡിവൈഎസ്‌പി കെഎം ബിജു, താനൂർ ഇൻസ്പെക്ടർ ബിജിത്ത് കെടി, എസ്ഐ സുജിത് എൻ ആർ എന്നിവരുടെ കീഴിലുള്ളഅന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്