കോടഞ്ചേരി:നൂറാംതോട് വിശ്രമമില്ലാതെ സ്വന്തം കടുംബത്തിന് വേണ്ടി അദ്ധ്വാനിക്കുന്നതിനിടയിലും നാടിനും നാട്ടുകാർക്കും ആവശ്യമായ സമയത്ത് സഹായവുമായി സേവനരംഗത്ത് നിറഞ്ഞുനിൽക്കുകയാണ് കോടഞ്ചേരി പഞ്ചായത്തിലെ നൂറാം തോട്ടിലെ വൈറ്റ് ഗാർഡ് പ്രവർത്തകർ കഴിഞ്ഞ ആഴ്ച പെയ്ത മഴയിൽ കാഞ്ഞിരോളി മുഹമ്മദിന്റെ വീടിൻ്റെമുറ്റത്തിൻ്റെ ഒരുഭാഗംഇടിഞ്ഞു റോഡിലേക്ക് വീണ വലിയ കല്ലുകളും മണ്ണും മാറ്റുന്ന പ്രവർത്തിയിലാണ് നൂറാം തോട് വൈറ്റ് ഗാർഡ് ഇതിനു മുൻപും മഴയത്തും കാറ്റത്തും റോഡുകളിലും ഇലക്ട്രിക് ലൈനുകളിലും വീടുകളിലും മരങ്ങളും മറ്റും വീണ് ഇതുപോലത്തെ തടസ്സങ്ങളുംപ്രയാസങ്ങളും ഉണ്ടാവുമ്പോൾ എല്ലാ തിരക്കിനിടയിലും ഓടിയെത്തുന്ന നൂറാംതോട് വൈറ്റ് ഗാർഡിൻ്റെപ്രവർത്തനങ്ങൾഅഭിനന്ദനാർഹമാണ്