കോട്ടയം: ചിങ്ങവനത്ത് പേപ്പർ മില്ലിലെ യന്ത്രത്തില്‍ കുരുങ്ങി തലയിടിച്ച് വീണ സൂപ്പർ വൈസറായ യുവതിയ്ക്ക് ദാരുണാന്ത്യം.പനച്ചിക്കാട് നെല്ലിക്കല്‍ സ്വദേശിനിയായ ബിനു ബിനു (43) ആണ് മരിച്ചത്
ഇന്നലെ വൈകിട്ട് 5.30 ഓടെ ചിങ്ങവനം ചന്തക്കവലയിലെ സെൻ്റ് മേരീസ് പേപ്പർ മില്ലിലായിരുന്നു അപകടം. ജോലിക്കിടെ ഷോള് മില്ലിലെ മെഷീനിന്റെ ബെല്‍റ്റില്‍ കുടുങ്ങി ബിനു മറിഞ്ഞുവീഴുകയായിരുന്നു