ദുബൈ: ലോകത്തിനു അനുഗ്രഹമായി അവതരിച്ച പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ്വ. അ) യുടെ ജന്മദിനം (റബീഉൽ അവ്വൽ 12) സെപ്തംബർ അഞ്ചിന് ആഘോഷിക്കാൻ തീരുമാനിച്ചു യുഎഇ. രാജ്യത്ത് ഇന്ന് (ഓഗസ്റ്റ് 24) സഫർ മാസത്തിന്റെ അവസാന ദിവസമായിരിക്കും. തുടർന്ന് നാളെ (ഓഗസ്റ്റ് 25) റബീഉൽ അവ്വൽ മാസം ആരംഭിക്കും. ഇത് പ്രകാരം സെപ്റ്റംബർ അഞ്ചിന് ആയിരിക്കും പ്രവാചകൻ മുഹമ്മദ് (സ) ന്റെ ജന്മദിനമായ റബീഉൽ അവ്വലിന്റെ 12-ാം ദിവസം.
ഒമാനിലും സെപ്റ്റംബർ 5ന്
ഒമാനിലും നബിദിനം
സെപ്തംബർ അഞ്ചിനാണ്. ഇന്നലെ മാസം കണ്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന്, ഇന്ന് (ഓഗസ്റ്റ് 24) സഫർ മാസം പൂർത്തിയാക്കി, 2025 ഓഗസ്റ്റ് 25-ന് റബീഉൽ അവ്വൽ മാസം ആരംഭിക്കും.
കുവൈത്തിൽ നാലിന്
കുവൈത്തിൽ സെപ്റ്റംബർ നാലിനു ആണ് നബിദിനം. രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 4ന് കുവൈത്ത് പ്രവാചക ജന്മദിന അവധി പ്രഖ്യാപിച്ചിരുന്നു.