കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 9305 രൂപയായി കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപയും കുറഞ്ഞു. 74,440 രൂപയായാണ് സ്വർണത്തിന്റെ വില കുറഞ്ഞത്. ആഗോള വിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. രണ്ടാഴ്ചയായി വില ഉർന്നതിന് ശേഷമാണ് ഇപ്പോൾ വില ഇടിഞ്ഞത്.
സ്പോട്ട് ഗോൾഡ് വിലയിൽ 0.2 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഔൺസിന് 3,364.29 ഡോളറായാണ് വില കുറഞ്ഞത്.ആഗസ്റ്റ് 11ന് ശേഷം ക്രമാനുഗതമായി സ്വർണവില ഉയർന്നിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും ഇടിഞ്ഞിട്ടുണ്ട്. 0.3 ശതമാനം ഇടിവാണ് ഉണ്ടായത്. 3,409.60 ഡോളറായാണ് വില ഇടിഞ്ഞത്.
യു.എസ് ഡോളർ ഇൻഡക്സ് 0.2 ശതമാനം ഉയർന്നിരുന്നു. 3,350 ഡോളറായാണ് സ്വർണവില ഉയർന്നത്. സെപ്തംബറിൽ ഫെഡറൽ റിസർവ് നിരക്ക് കുറക്കാൻ 87 ശതമാനം സാധ്യതയുണ്ടെന്നാണ് പ്രവചനം. ഫെഡറൽ റിസർവിന്റെ വായ്പനയം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.
യു.എസ് പേഴ്സണൽ കൺസെപ്ഷൻ വിലയും സ്വർണവിലയെ വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിച്ചേക്കാം. കൺസംപ്ഷൻ വില എന്താവുമെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് സിൽവറിന്റെ നിരക്കിൽ 0.1 ശതമാനം ഇടിവുണ്ടായി. ഔൺസിന് 38.77 ഡോളറായാണ് വില ഇടിഞ്ഞത്. പ്ലാറ്റിനം വിലയും 0.4 ശതമാനം ഇടിഞ്ഞ് 1,356.59 ഡോളറായി. പല്ലേഡിയം വില 0.4 ശതമാനം ഇടിഞ്ഞ് 1,122 ഡോളറായി.
അതേസമയം, കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 100 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9315 രൂപയായാണ് വർധിച്ചത്. പവന്റെ വിലയിൽ 800 രൂപയുടെ വർധനയുണ്ടായി. പവന്റെ വില 74520 രൂപയായാണ് വർധിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.