മൂടാടി: മൂടാടി മുചുകുന്ന് റോഡില്‍ റെയില്‍വേ ഗേറ്റ് പൊട്ടിവീണു. ഗേറ്റിന്റെ കമ്പി ദ്രവിച്ച് മുറിവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.
ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഗേറ്റ് അടഞ്ഞുകിടക്കുന്ന നിലയിലാണ്. റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കമ്പി വെല്‍ഡ് ചെയ്ത് ഗേറ്റ് തുറക്കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്.