താമരശ്ശേരി: ചുരത്തിൽ വാഹനങ്ങളുടെ കൂട്ടിയിടിയും ലോറി തകരാറിൽ ആയത് കാരണത്താലും രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഏഴോളം വാഹനങ്ങളിൽ ഇടിച്ച് കാറിന് മുകളിലേക്ക് മറിഞതായാണ് വിവരം.
ചുരത്തിൽ ഏഴാം വളവിൽ മരത്തടി കയറ്റി പോവുന്ന ലോറി തകരാറിൽ ആയതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നുണ്ട്. വാഹനങ്ങൾ വൺ-വെ ആയി കടന്ന് പോവുന്നുണ്ട്.
അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല