കോഴിക്കോട്: എളമരം കടവിനോട് ചേർന്നുള്ള മാവൂർ ഗ്രാസിം ഫാക്ടറിക്ക് സമീപം പുലിയെ കണ്ടതായി യാത്രക്കാരന്റെ വെളിപ്പെടുത്തൽ.ഇന്ന് (ഓഗസ്റ്റ് 25, 2025) രാത്രി 9:20-നാണ് സംഭവം. ഗ്രാസിം ഫാക്ടറിയുടെ പറമ്പിലേക്ക് പുലി കടന്നുപോകുന്നത് കണ്ടെന്നാണ് യാത്രക്കാരൻ പറഞ്ഞത്. സംഭവത്തിൽ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. മാവൂർ പൊലിസും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും രാത്രിയിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി ഏറെ നേരം വൈകിയതിനാലും ഇനി തിരച്ചിൽ നടത്തുന്നത് ദുഷ്കരമായതിനാലാണ് പ്രദേശവാസികളോട് അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്. അതേസമയം വനംവകുപ്പ് ഉദ്യോഗസ്ഥർ രാവിലെ തിരച്ചിൽ നടത്തുമെന്ന് അറിയിച്ചതായാണ് വിവരം.