മസ്‌കത്ത്: ഒമാനില്‍ പ്രവാസി മലയാളിയായ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. കോഴിക്കോട് തെര്‍ത്തള്ളി സ്വദേശി ഹനീഫ (49) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ശാരീരികസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹനീഫയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഗാലയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു ഹനീഫ. അവധി കഴിഞ്ഞ് ഒന്‍പത് മാസം മുന്‍പാണ് ഒമാനില്‍ തിരിച്ചെത്തിയത്.
സൈദ് ആണ് ഹനീഫയുടെ പിതാവ്. മാതാവ്: ഫാത്തിമ. ഭാര്യ: ചെറീഷ്മ. അമന്‍ സൈദ് (14) ആണ് ആണ് മകന്‍.
സഹോദരങ്ങള്‍: ജംഷീദ്, സൈദ. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഇന്ന് നാട്ടിലെത്തിച്ച് മറവുചെയ്യും.