ഉള്ള്യേരി: ലാബ് ജീവനക്കാരിക്കുനേരെ ലൈംഗികാതിക്രമ ശ്രമം. ഹോട്ടല്‍ജീവനക്കാരനായ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിന്‍ ആണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.
പുലര്‍ച്ചെ ആറരയോടെ ലാബ് തുറക്കാനെത്തിയ ജീവനക്കാരിയെ ഇയാള്‍ കടന്നുപിടിക്കുകയും ലൈംഗികാതിക്രമക്കിന് ശ്രമിക്കുകയുമായിരുന്നു. ഉള്ള്യേരി ടൗണില്‍ തന്നെയാണ് സംഭവം. ആക്രമണത്തെ യുവതി പ്രതിരോധിക്കുകയും ഇതിനു പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.
ജോലി തേടിയെത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പ്രതിയ്‌ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ നിലവിലുണ്ടെന്നാണ് അത്തോളി പൊലീസ് പറയുന്നത്.