കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവതികൾ പൊലിസ് പിടിയിലായി. ജാർഖണ്ഡ് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തെ ഒരു ഉണക്കമീൻ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു ഇവർ നീല ട്രോളി ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
സംശായാസ്പാദമായി തോന്നിയ ഇവരുടെ പെരുമാറ്റത്തെ തുടർന്ന് റെയിൽവേ പൊലിസ് നടത്തിയ പരിശോധനയിലാണ് 13 പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബാഗുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് കുറ്റകൃത്യം.