താമരശ്ശേരി : പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ബിഹാറിൽ നടത്തുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് താമരശ്ശേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച നൈറ്റ് മാർച്ചും അഗ്നിവലയവും സംഘടിപ്പിക്കാൻ താമരശ്ശേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി തീരുമാനിച്ചു. കാരാടി ലീഗ് ഓഫീസിൽ ചേർന്ന യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി യോഗം കെപിസിസി മെമ്പർ പി.സി. ഹബീബ് തമ്പി ഉദ്ഘാടനംചെയ്തു. യുഡിഎഫ് ചെയർമാൻ പി.ടി. മുഹമ്മദ് ബാപ്പു അധ്യക്ഷനായി.