കോഴിക്കോട്:നടുവണ്ണൂരിൽ ഇന്നലെ വൈകിട്ട് തെരുവത്ത് കടവിൽ സ്വകാര്യ ബസും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ്റ്റോപ്പിന് പിറകിൽ താമസിക്കുന്ന കരുണാലയത്തിൽ നൊച്ചോട്ട് മുരളീധരന് (57) ആണ് മരിച്ചത്.
ബ്ലോക്ക് കോൺഗ്രസ്സ് നിർവ്വാഹകസമിതി അംഗം ഷൈജ നൊച്ചോട്ടിന്റെ ഭർത്താവാണ് മുരളീധരൻ. ഇന്നു പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.