താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം ഇതുവരെ പുന: സ്ഥാപിക്കാനായില്ല. ഗതാഗതം തടസ്സപ്പെട്ടിട്ട് പതിനെട്ട് മണിക്കൂർ പിന്നിട്ടു.ഇപ്പോഴും പാറകളും, മരങ്ങളും മാറ്റികൊണ്ടിരിക്കുന്നു.ജിയോളജി വകുപ്പ് ഉദ്യോഗ സ്ഥരുൾപ്പെടെ പരിശോധന നടത്തുന്നു. ശക്ത മായ മഴ പരിശോധനക്ക് തിരിച്ചടിയാകുന്നുണ്ട്. ഇടക്കിടെ ഉണ്ടാകുന്ന മണ്ണിടിച്ചിലും തിരിച്ചടിയാ കുന്നു. ചുരത്തിൽ ആംബുലൻസുകൾ കടത്തി വിട്ടുതുടങ്ങിയിട്ടുണ്ട്. രാത്രിയോടെ ഗാതാഗതം, പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ, അടിവാരത്തും ചുരത്തിലും നിരവധി വാഹനങ്ങളാണ് കാത്തിരിക്കുന്നത്.