പുതുപ്പാടി: പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ 1500 ആം ജന്മദിനത്തിന്റെയും സമസ്ത നൂറാം വാർഷികത്തിന്റെയും ഭാഗമായി പുതുപ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഇശ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു
നൂറാംതോട് നൂറാനിയ്യ മസ്ജിദിൽ നടന്ന പരിപാടി മഹല്ല് ഖത്തീബ് അക്ബറലി ദാരിമി ഉദ്ഘാടനം ചെയ്തു , മണൽവയൽ ഖത്തീബ് അലവിക്കുട്ടി ഫൈസി മുഖ്യ പ്രഭാഷണം നടത്തി, മജീദ് ഹാജി, അബ്ദുല്ല ഹാജി , റെയ്ഞ്ച് സെക്രട്ടറി അലി ഫൈസി ,ഉസ്മാൻ ദാരിമി തുടങ്ങിയവർ പ്രസംഗിച്ചു
കൈതപ്പൊയിൽ വിദ്യാർത്ഥികൾ മദ്ഹുന്നബി ഗാനം ആലപിച്ചു,പൊതു പരീക്ഷ സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ചു
മൗലിദ് സദസ്സിന് അക്ബറലി ദാരിമി, മുജ്തബ അസ്ലമി,ഷഫീഖ് ദാരിമി,തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിന്
ഷബീർ അലി ദാരിമി സ്വാഗതവും ജബ്ബാർ ഫൈസി നന്ദിയും പറഞ്ഞു