ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

Aug. 27, 2025, 6:19 p.m.

തിരുവനന്തപുരം; സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (27/08/2025) മുതല്‍ 28/08/2025 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല.
വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ അരുത് .
ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വയ്‌ക്കേണ്ടതാണ്.
കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍  മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അധികൃതര്‍  ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ് .
തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ  റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളില്‍ മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കേണ്ടതാണ്.
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ KSEB  യുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. KSEB ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യാതിരിക്കുക.
പത്രംപാല്‍ വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്ന പക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പ് വരുത്തുക.
നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.


MORE LATEST NEWSES
  • യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അക്യുപങ്ചർ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം
  • അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്കു തിരിച്ചടി
  • ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
  • ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച് സംഘപരിവാർ
  • തലൂക്ക് ഹോസ്പ്‌പിറ്റൽ പ്രശ്നങ്ങൾ; ഡി എം ഒ ക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്.
  • ഗുരുതര ചികിത്സ പിഴവ്; ഡോക്ടർക്കെതിരെ യുവതിയുടെ പരാതി.
  • കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; പ്രതി അറസ്റ്റ്
  • ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തില്‍ അപലപിച്ചു ഇന്ത്യ
  • പുതുപ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഇശ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു
  • ലോറിക്കടിയില്‍പ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം.
  • കരുനാഗപ്പള്ളി യുവതിയെ ട്രെയിൻ തട്ടി; കാൽ അറ്റുപോയി
  • ചുരത്തിലെ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സം പതിനെട്ട് മണിക്കൂർ പിന്നിട്ടു.
  • 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് വർധിപ്പിച്ചു
  • ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി
  • മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ തീപിടിത്തം; വൻ ദുരന്തമൊഴിവായി
  • മുന്നോട്ടെടുക്കല്ലേ..., പോവല്ലേ... കാര്‍യാത്രക്കാരിയുടെ കരച്ചിൽ ചുരത്തിലെ മണ്ണിടിച്ചിലില്‍ വലിയദുരന്തം ഒഴിവായി.
  • ബലാത്സംഗ കേസിൽ വേടന് മുൻകൂർ ജാമ്യം;
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.
  • ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
  • ആദരിച്ചു
  • കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; മേലേ പൂതംപാറയില്‍ ഗതാഗത കുരുക്ക്
  • നടുവണ്ണൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽപരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • നൈറ്റ് മാർച്ചും അഗ്നിവലയവും ഇന്ന്
  • ജമ്മുവില്‍ പ്രളയവും മണ്ണിടിച്ചിലും; മരണം 13 ആയി
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി.
  • കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
  • ചുരത്തിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ് വീണ് കല്ലും മണ്ണും നീക്കും; ചുരം കയറരുതെന്ന് നിര്‍ദേശം
  • കുറ്റിപ്പുറത്ത് യുവാവിന് വെട്ടേറ്റു
  • സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മരിച്ച വിജിലിന്റെ ബൈക്ക് കണ്ടെത്തി.
  • ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ്‌ മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ നിര്‍ദ്ദേശം
  • കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ
  • പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി
  • ചുരത്തിൽ ൽ ലോറി കേടായി കുടുങ്ങി രൂക്ഷമായ ഗതാഗത തടസ്സം
  • വടകര ദേശീയപാതയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം
  • റോഡുസുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
  • ഉള്ള്യേരിയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്
  • അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • ദേശീയ പാതയിലൂടെ ബൈക്ക് റൈസിംഗ് വിദ്യാർത്ഥികൾക്കെതിരെ കേസ്
  • ഹൃദയാഘാതം;ഉള്ളിയേരി സ്വദേശി കുവൈറ്റിൽ നിര്യാതനായി
  • പാലിയേക്കര ടോൾ പിരിവ്; ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി
  • അവന്തികയുടെ നീക്കം ബി.ജെ.പി നേതാക്കളുമായി ആലോചിച്ച്’; രാഹുലിനെതിരായ ആരോപണം പൊളിയുന്നു
  • 5 വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ പോക്സോ കേസിൽ നിന്നും മുക്തി നേടി അധ്യാപകൻ
  • ലാബ് ജീവനക്കാരിക്കുനേരെ ലൈംഗികാതിക്രമ ശ്രമം; ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍
  • അട്ടപ്പാടിയിൽ യാതൊരു കൈവശരേഖയുമില്ലാതെ 378 ഏക്കർ ഭൂമിക്ക് നികുതി സ്വീകച്ചത് വില്ലേജ് ഓഫിസർ
  • വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും
  • ഡ്രൈവിങ് സ്കൂളുകാരിൽ നിന്ന് നിർബന്ധിത പണപ്പിരിവ്'; മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടി
  • ആശാ വർക്കർമാരുടെ രാപകൽ സമരം ഇന്ന് 200-ാം ദിവസം
  • അജിത് കുമാറിനെതിരായ കേസ്; മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി