മൂവാറ്റുപുഴ: ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച് സംഘപരിവാർ പ്രവർത്തക. ജലജ ശ്രീനിവാസ് ആചാര്യ എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റർ പ്രചാരണം നടത്തിയത്. മൂവാറ്റുപുഴയില്‍ പന്നിമാംസം വില്‍ക്കുന്നതിനെതിരെ ജമാഅത്തെ ഇസ്‌ലാമി എന്നാണ് പ്രചാരണം. ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡണ്ട് പി.എ മുഹമ്മദ് കാസിം മൂവാറ്റുപുഴ പൊലീസില്‍ പരാതി നല്‍കി.