കോടഞ്ചേരി :കഴിഞ്ഞ ദിവസം രാത്രി ചെമ്പുകടവ് പുതിയ പാലം ജംഗ്ഷൻറെയടുത്ത് വന്യജീവിയെ കണ്ടതായി പറയപ്പെടുന്ന സ്ഥലത്ത് ഇന്ന് രാത്രി ഫോറസ്റ്റ് അധികൃതർ എത്തി ക്യാമറ സ്ഥാപിച്ചു. പാപ്പനശ്ശേരി ബെന്നിയുടെയും മണ്ണൂർ തങ്കച്ചൻറെയും വീടിന് സമീപത്ത് പുലിയെന്നു കരുതുന്ന വന്യജീവിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നു. പാപ്പനശ്ശേരി ബെന്നിയുടെ സിസിടിവി യിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പുലിതന്നെയാണ് സാധ്യത എന്ന പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും ഫോറസ്റ്റ് അധികൃതരുടെ ഇതുവരെയും സ്ഥിരീകരണം വന്നിട്ടില്ല.