ട്രംപിനെ കൊല്ലണം, ഇന്ത്യക്കെതിരേ അണുവായുധം പ്രയോഗിക്കണം'; യുഎസ് സ്കൂളിലെ വെടിവെപ്പു പ്രതി

Aug. 28, 2025, 11:34 a.m.

വാഷിങ്ടണ്‍: യുഎസിലെ മിനിയാപോളിസില്‍ രണ്ട് വിദ്യാര്‍ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 23 വയസ്സുള്ള റോബിന്‍ വെസ്റ്റ്മാന്‍ എന്ന ട്രാന്‍സ് വുമന്‍ ആണ് മിനിയാപോളിസിലെ കാത്തലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രാര്‍ഥനാ ചടങ്ങിനിടെയായിരുന്നു ആക്രമണം. വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും 17 വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ആക്രമണത്തിന് പിന്നാലെ സ്‌കൂളിന്റെ പാര്‍ക്കിങ്ങില്‍ ഇയാളെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയതായും പ്രതി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

അതിനിടെ, റോബിന്‍ വെസ്റ്റ്മാന്റെ യൂട്യൂബ് ചാനലില്‍നിന്ന് ചില സുപ്രധാനവിവരങ്ങളും ലഭ്യമായിട്ടുണ്ട്. തന്റെ കൈവശമുള്ള തോക്കുകളടക്കം പ്രദര്‍ശിപ്പിച്ചുള്ള വീഡിയോകളാണ് ഇയാള്‍ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിരുന്നത്. ഈ തോക്കുകളില്‍ 'ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുക' എന്നും 'ഇന്ത്യയ്ക്ക് നേരേ അണുവായുധം പ്രയോഗിക്കുക' എന്ന് അര്‍ഥംവരുന്ന 'ന്യൂക്ക് ഇന്ത്യ' എന്നും കൊത്തിവെച്ചിരുന്നതായി ഈ വീഡിയോകളില്‍ കാണാം. 'ഡൊണാള്‍ഡ് ട്രംപിനെ ഇപ്പോള്‍ കൊല്ലണം', 'ഇസ്രയേല്‍ തകരണം', 'ഇസ്രയേലിനെ ചാമ്പലാക്കണം' എന്നീ വാക്കുകളും ഇയാളുടെ തോക്കുകളില്‍ എഴുതിയിരുന്നു. 'നിങ്ങളുടെ ദൈവം എവിടെ', 'കുട്ടികള്‍ക്ക് വേണ്ടി' എന്നിവയും ആയുധങ്ങളില്‍ എഴുതിയിട്ടുണ്ട്. അതേസമയം, വെടിവെപ്പിന് പിന്നാലെ പ്രതിയുടെ ചാനല്‍ യൂട്യൂബ് നീക്കംചെയ്തിട്ടുണ്ട്.

ആകെ രണ്ട് വീഡിയോകളാണ് പ്രതിയുടെ യൂട്യൂബ് ചാനലിലുണ്ടായിരുന്നത്. ഈ വീഡിയോകളിലാണ് തോക്കുകളും വെടിക്കോപ്പുകളും പ്രതി പ്രദര്‍ശിപ്പിച്ചിരുന്നത്. ഒരു വീഡിയോയില്‍ ഒരു ചെറിയ തോക്ക് കൈയിലെടുത്ത് ആവശ്യം വന്നാല്‍ ഇത് തനിക്കുള്ളതാണെന്ന് പ്രതി പറയുന്നതും കാണാം. ക്ഷമചോദിച്ച് കുടുംബത്തിനായി എഴുതിയ നാലുപേജുള്ള കത്തും പ്രതി ഒരു വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ നേരത്തേ വെടിവെപ്പ് നടത്തിയ ചില അക്രമികളുടെ പേരുകളും പ്രതി തന്റെ തോക്കുകളില്‍ എഴുതിവെച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനുപുറമേ സിറിലിക്ക് ലിപിയിൽ എഴുതിയ നിരവധി പേജുകളുള്ള കത്തുകളും വീഡിയോയില്‍ കാണിച്ചിരുന്നു.

റൈഫിളും ഷോട്ട്ഗണ്ണും പിസ്റ്റളും ഉള്‍പ്പെടെ മൂന്ന് തോക്കുകള്‍ ഉപയോഗിച്ചാണ് റോബിന്‍ വെസ്റ്റ്മാന്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നിരവധിതവണയാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. ഇതിനുപിന്നാലെ പ്രതി സ്വയം വെടിയുതിര്‍ത്ത് മരിച്ചതാണെന്നും കരുതുന്നു. റോബര്‍ട്ട് എന്നായിരുന്നു പ്രതിയുടെ ആദ്യത്തെ പേര്. 2020-ലാണ് ഇയാള്‍ സ്ത്രീയായി മാറിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


MORE LATEST NEWSES
  • മാറഞ്ചേരി സ്വദേശി ദുബൈയിൽ മരിച്ചു
  • നാല് വർഷത്തെ പക; 14 കാരനെ മർദിച്ച് ഒൻപതാം ക്ലാസുകാരൻ
  • ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർഥി; സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം
  • അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • എസ്ഐആര്‍; അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • കേരളത്തിൽ ഈ മാസം ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്
  • സിഎസ്ആർ ഫണ്ട് തട്ടിപ്പ്; ബിജു രാധാകൃഷ്ണനെതിരെ കേസ്
  • സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
  • അടിമാലി മണ്ണിടിച്ചിൽ: വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ഉറപ്പ് നൽകിയ പുനരധിവാസം യാഥാർഥ്യമായില്ല
  • ജമ്മു കശ്മീരിൽ നേരിയ ഭൂചലനം
  • സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും
  • പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനപകടത്തിൽ ഒരാൾ മരിച്ചു
  • സഹോദരങ്ങളെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി
  • മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് മലയാളിൽ അറസ്റ്റിൽ
  • അണ്ടർ 19 ലോകകപ്പ് 2026: പാകിസ്ഥാനെ പുറത്താക്കി ഇന്ത്യ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു
  • എസ് ഐ ആറിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് മാർച്ച്
  • കേന്ദ്രബജറ്റ് 2026: വില കൂടുന്നതും കുറയുന്നതും എന്തിനൊക്കെ?
  • പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരണം; യോഗം നടത്തി
  • കേന്ദ്ര ബജറ്റും കർഷകരെ നിരാശപ്പെടുത്തി; സ്വതന്ത്ര കർഷക സംഘം
  • പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; സൂപ്പർ മാർക്കറ്റ് ഉടമ അറസ്റ്റിൽ
  • ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുവൈത്തിൽ മലയാളി യുവാവ് മരിച്ചു
  • എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്
  • അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു.
  • കളിക്കുന്നതിനിടെ മയിലിന് പിന്നാലെ ഓടിയ ആറ് വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു.
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • വാഹനാപകട ഇൻഷുറൻസ് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി
  • കേരളത്തിന് അതിവേഗ റെയിൽ ഇല്ല
  • ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും
  • വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു
  • അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിൽ
  • നന്മണ്ടയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി
  • എസ്ഐആര്‍; അപേക്ഷകളുടെ അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • മലപ്പുറത്ത് സ്ത്രീ വേഷത്തിലെത്തി SIR ഫോമിന്റെ പേരിൽ സ്വർണം കവർന്ന യുവാവ് പിടിയിൽ
  • വാണിജ്യ സിലിണ്ടറിന് വില കൂടി; വര്‍ധിച്ചത് 49 രൂപ
  • സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്; പ്രദേശത്ത് കനത്ത സുരക്ഷ
  • കേന്ദ്ര ബജറ്റ് ഇന്ന്
  • മലപ്പുറം ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം 26 ബൈക്കുകൾ കത്തി നശിച്ചു
  • വാളയാർ ആൾക്കൂട്ടകൊല: എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
  • ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചാം ടി 20 യിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം.
  • ഇറാനില്‍ രണ്ടിടങ്ങളിലായി സ്ഫോടനം; അഞ്ചു മരണം; പങ്കില്ലെന്ന് ഇസ്രയേല്‍
  • താമരശ്ശേരി ജി യു പി സ്കൂളിൽ ഇ എൽ ഇ പി ഫെസ്റ്റ് സംഘടിപ്പിച്ചു.
  • സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
  • ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകന് കഠിനശിക്ഷ വിധിച്ച് കോടതി
  • കാട്ടുപോത്തിന്റെ ആക്രമണം; വനംവകുപ്പ് ജീവനക്കാരിയെ ഇടിച്ചുവീഴ്ത്തി, യുവതിയ്ക്ക് പരിക്ക്
  • വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
  • നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
  • പണമിടപാടിനെ ചൊല്ലി തര്‍ക്കം; കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം.
  • കാണ്മാനില്ല